‘ആക്രമണം നിര്‍ത്തുക’; അലിഗഢ് ജാമിയ വിഷയത്തില്‍ പ്രതികരിച്ച് സിദ്ധാര്‍ത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം പടരുമ്പോള്‍ അലിഗഢ് ജാമിയ വിഷയത്തില്‍ പ്രതികരിച്ച് നടൻ സിദ്ധാര്‍ത്ത്.

‘ഈ രണ്ടുപേരും കൃഷ്ണനും അര്‍ജ്ജുനനുമല്ല. അവ ശകുനി, ദുര്യോധനന്‍ എന്നിവരാണ്. ആക്രമിക്കുന്നത് നിര്‍ത്തുക. ആക്രമണം നിര്‍ത്തുക’ എന്നാണിപ്പോള്‍ സിദ്ധാര്‍ഥ് തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

വിദ്യര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ ആണ് സിദ്ധാര്‍ത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല നേരെത്ത പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെയും സിദ്ധാര്‍ഥ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

https://twitter.com/Actor_Siddharth/status/1206429102523084805

Top