നവാസുദ്ദീന്‍ നായകാനായെത്തുന്ന ബാല്‍ താക്കറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് താക്കറെ. അഭിജിത് പന്‍സെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്.
ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കലാപവുമെല്ലാം അടങ്ങിയ ദൃശ്യങ്ങളാണ് ട്രെയിലറില്‍ കാണുന്നത്.
ട്രയിലറിലെ ചില പരാമര്‍ശങ്ങള്‍ ദക്ഷിണേന്ത്യയ്‌ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നാണ് നടന്‍ സിദ്ധാര്‍ത്ഥ് പറുന്നത്. മുംബൈയെ മഹത്താക്കുന്ന ദശലക്ഷക്കണക്കിന് ദക്ഷിണേന്ത്യക്കാരോട് യാതൊരു ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നില്ല.
വെറുപ്പ് വില്‍ക്കുന്നത് നിര്‍ത്തൂ…ഭയപ്പെടുത്തുന്നതാണിത്. സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. മറാത്തി ട്രെയിലറില്‍ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഇല്ലെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാണിച്ചു.
The conveniently un-subtitled #Marathi trailer of #Thackeray. So much hate sold with such romance and heroism (Music, tiger roars, applause, jingoism). No solidarity shown to millions of South Indians and immigrants who make #Mumbai great. #HappyElections! https://t.co/F13jMcIRle
— Siddharth (@Actor_Siddharth) December 27, 2018
അമൃതറാവുവാണ് താക്കറെയുടെ ഭാര്യ മിനയായെത്തുന്നത്. ചിത്രം അടുത്ത മാസം 25ന് പ്രദര്‍ശനത്തിന് എത്തും.