നടന്‍ ശ്രീനിവാസന് ഹൃദയ സ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

sreenivasan

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാല്‍മീഡിയയില്‍ എത്തിയപ്പോവായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താരത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കാര്‍ഡിയോളജി വിഭാഗം വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും അദ്ദേഹത്തിനുണ്ട്.

Top