വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ സംരംഭം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്.
ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക, വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാകും ആദ്യഘട്ടത്തില്‍ നടക്കുക എന്ന് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നിലവില്‍ കൃഷി നടക്കുന്ന വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എറണാകുളത്ത് വീടിനോട് ചേര്‍ന്ന് ശ്രീനിവാസന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്.