ചെന്നൈ: സൂര്യ നായകനായ ജയ് ഭീം സിനിമയുടെ പ്രമേയത്തിന് പ്രചോദനമായ ലോക്കപ്പ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിക്ക് സിനിമയുടെ നിര്‍മ്മാതാക്കള്‍ 15 ലക്ഷം രൂപ കൈമാറി. സൂര്യ നേരിട്ട് പങ്കെടുത്ത ചടങ്ങില്‍ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്.
സൂര്യയുടെ പങ്കാളിയും നടിയുമായ ജ്യോതികയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണനും ചടങ്ങില്‍പങ്കെടുത്തു. ഇതിനിടെ സിനിമയില്‍ വണിയാര്‍ സമുദായത്തിന് അപകീര്‍ത്തികരമായ രംഗങ്ങളുണ്ടെന്ന് ആരോപിച്ച് സമുദായ നേതൃത്വം രംഗത്തെത്തിയ സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.