വില്ലനായും നിര്‍മാതാവായും വിജയ് സേതുപതി; നായകനായി ഇളയദളപതി മകന്‍ ജെയ്‌സണ്‍

മിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇളയദളപതി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ്. ബാലതാരമായി വിജയ് സിനിമകളില്‍ ചിലരംഗങ്ങളില്‍ മുഖം കാണിച്ചിട്ടുളള ജെയ്‌സണ്‍, വിജയ് സേതുപതി നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതി അഭിനയിച്ച തെലുങ്ക് ചിത്രം ഉപ്പേനയുടെ തമിഴ് റീമേക്കിലാണ് ജെയ്‌സണ്‍ അഭിനയിക്കുന്നത്. തെലുങ്കില്‍ വിജയ് സേതുപതി വില്ലനായാണ് അഭിനയിച്ചത്. മാസ്റ്ററിന്റെ സെറ്റില്‍ വച്ചാണ് ഇതേപ്പറ്റി ചര്‍ച്ച നടന്നതായാണ് സൂചന.

ഇപ്പോള്‍ കാനഡയില്‍ ഫിലിംസ്റ്റഡീസ് പഠനത്തിന്റെ തിരക്കുകളിലാണ് ജെയ്‌സണ്‍. കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ മകന്‍ ദൂരെ ആയതിന്റെ ആശങ്കയിലാണ് വിജയ്‌യും കുടുംബവും. തമിഴ് റീമേക്കിന്റെ ബാക്കി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഇതുവരെ തീരുമാനമായിട്ടില്ല. ജെയ്‌സണ്‍ ചെന്നൈയിലേക്ക് മടങ്ങിയ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഉപ്പേന സംവിധാനം ചെയ്ത ബുചി ബാബു സന തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുക. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയുടെ അനന്തിരവന്‍ പഞ്ച വൈഷ്ണവ് തേജ് നായകനും കൃതി ഷെട്ടി നായികയുമാകുന്നു.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈദരാബാദ്, പുരി, കൊല്‍ക്കത്ത, ഗ്യാങ്‌ടോക് തുടങ്ങിയവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Top