ചെന്നൈ: സിനിമയില്‍, രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഇന്നലെ ഉണ്ടായ ബിജെപി പ്രതിഷേധത്തിന് എതിരെയാണ് തമിഴ് സിനിമാ സംഘടനകള്‍ പ്രതികരിച്ചത്.
ഷൂട്ടിങ്ങ് തടസപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തമായി തന്നെ നേരിടുമെന്നും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്‌ഐയും പ്രതികരിച്ചു.
വിജയ്യുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ നിര്‍ത്തി വച്ച പുതിയ ചിത്രമായ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ്വേലി എന്‍എല്‍സി കവാടത്തിനു മുന്നിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് എന്‍എല്‍സിയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.