നടന്‍ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ശ്വാസതടസത്തെ തുടര്‍ന്ന് തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തിയും നേടിയിരുന്നു. എന്നാല്‍ പതിവ് പരിശോധനകള്‍ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് ഡിഎംഡികെ ഇറക്കിയ പത്രകുറിപ്പ് പറയുന്നത്. വിജയകാന്തിന്റെ ആരോഗ്യ നില നല്ല നിലയിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നുമാണ് ഡിഎംഡികെ പത്രകുറിപ്പ് പറയുന്നത്.

 

Top