ശാരീരിക അസ്വാസ്ഥ്യം; നടന്‍ വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം 24ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. പിന്നീട് ഈ മാസം രണ്ടിനാണ് ഇരുവരും കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

ചൊവ്വാഴ്ച വിജയകാന്തിനു ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ അറിയിച്ചു.

Top