വിനീതിന്റെ നൃത്തഗൃഹം: ഉദ്ഘാടനം നിര്‍വഹിച്ച് ഡോ. പദ്മ സുബ്രഹ്മണ്യം

ടന്‍ വിനീതിന്റെ നൃത്ത വിദ്യാലയത്തിന് തൃപ്പൂണിത്തുറ നോര്‍ത്ത് എരൂരില്‍ തുടക്കമായി. ‘നൃത്തഗൃഹം’ എന്ന് പേരിട്ട വിദ്യാലയത്തിന്റെ ഉദ്ഘാടനം ഡോ. പദ്മ സുബ്രഹ്മണ്യം നിര്‍വഹിച്ചു. ചടങ്ങിനു ശേഷം വിനീതും സ്‌കൂളിലെ നൃത്താധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഗുരുവന്ദനം നടത്തി. കലാമണ്ഡലം സരസ്വതിയും ചടങ്ങില്‍ പങ്കെടുത്തു.

ഡോ. പദ്മ സുബ്രമണ്യത്തിന്റെ ശിഷ്യന്‍ ആണ് വിനീത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ഫീസ് ഇളവും വിദ്യാലയത്തില്‍ നല്‍കുമെന്ന് അറിയിച്ചു.നൃത്യ പ്രവേശിക, നൃത്യ വിശാരദ, നൃത്യ ഉന്മേഷ എന്നിങ്ങനെ മൂന്നു കോഴ്സുകളിലാണ് പ്രവേശനം നടത്തുന്നത്.

അഞ്ചുവര്‍ഷം നീളുന്ന നൃത്യ പ്രവേശിക കോഴ്സില്‍ നൃത്തത്തിന്റെ അടിസ്ഥാനകാര്യങ്ങളാണ് പഠിപ്പിക്കുക. ഈ കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ളതാണ് നൃത്യ വിശാരദ എന്ന നാലു വര്‍ഷത്തെ കോഴ്സ്. ക്ലാസിക്കല്‍ – സെമി ക്ലാസിക്കല്‍ നൃത്തപരിശീലനം മുടങ്ങിയവര്‍ക്കായുള്ളതാണ് നൃത്യ ഉന്മേഷ കോഴ്സ്. നൃത്താഭിരുചിയെ അടിസ്ഥാനമാക്കിയാണ് ഒരോ കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കുക.

Top