ശരീരപ്രദര്‍ശനം കൊണ്ടുമാത്രം പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കാനാകില്ലെന്ന് കണ്ടെത്തിയ ഒരു നടിയുണ്ട് തെന്നിന്ത്യയില്‍. നമ്മുടെ അനുഷ്‌ക്കാ ഷെട്ടി.
ഗ്‌ളാമറസ്സായി തെക്കേഇന്ത്യന്‍ യുവതയുടെ ഹൃദയമിടിപ്പ് കൂട്ടിയ അനുഷ്‌ക്ക അടുത്ത കാലത്ത് കളം മാറ്റി ചവിട്ടിയിരിക്കുന്നത് ഈ തിരിച്ചറിവിന്റെ വശത്തുകൂടിയാണ്. പൊണ്ണത്തടിച്ചിയും വൃദ്ധയുമൊക്കെയായി നമ്മള്‍ അടുത്തിടെ കണ്ട സുന്ദരി ഇതാ കുടുംബിനിയാകുന്നു.
പുതിയ ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക്ക. സിങ്കം 3 ലാണ് താരം ഒരു പക്കാ വീട്ടമ്മയായി എത്തുന്നത്.
സിങ്കം ഒന്നാം ഭാഗത്ത് സൂര്യയുടെ പ്രണയിനിയായി പ്രത്യക്ഷപ്പെട്ട താരം അതിന്റെ തുടര്‍ച്ചയായിട്ടാണ് സിങ്കം 3 ല്‍ വീട്ടമ്മയാകുന്നത്. ദക്ഷിണേന്ത്യന്‍ കുടുംബിനിയുടെ ഭാവ ഹാദികള്‍ പകര്‍ത്തുന്ന തിരക്കിലാണ് താരമിപ്പോള്‍.
ഒരു ഗ്രാമത്തിലാണ് ഇത്തവണ കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ പതിവ് ഗ്‌ളാമര്‍ വേഷത്തില്‍ നിന്നും മാറി ഉള്‍നാടന്‍ തമിഴ് പ്രദേശങ്ങളിലെ സ്ത്രീകള്‍ ധരിക്കുന്ന സാരി വേഷത്തില്‍ ആയിരിക്കും താരം ഈ സിനിമയില്‍ ഉടനീളം പ്രത്യക്ഷപ്പെടുക.
സൂര്യ നായകനാകുന്ന സിനിമയില്‍ ശ്രുതിഹാസനാണ് മറ്റൊരു നായിക. നേരത്തേ സൈസ് സീറോയില്‍ പൊണ്ണത്തടിച്ചിയായും ബാഹുബലിയില്‍ വൃദ്ധയായും എത്തിയ അനുഷ്‌ക്കയ്ക്ക് ഈ വേഷവും വ്യത്യസ്തമായി ഇമേജാകും നല്‍കുക.