താരരാജാവ് മോഹന്‍ലാലിന്റെ പുതിയ വാഹനം വെല്‍ഫയറിന്റെ രജിസ്ട്രേഷനും പൂര്‍ത്തിയായി. മാര്‍ച്ച് ആദ്യവാരം സ്വന്തമാക്കിയ ആഡംബര വാഹനത്തിന്റെ നമ്പര്‍ kl 07 cu 2020 എന്നാണ്. താരത്തിന്റെ ഇഷ്ടനമ്പറായ 2255-ന് പകരമാണ് താരം പുതിയ നമ്പര്‍ സ്വന്തമാക്കിയത്. 79.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
വെല്‍ഫയറിന്റെ ഹൃദയം പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനായിരിക്കും. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 198 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും. 196 ബിഎച്ച്പി പവറാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
സ്പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് വാഹനം ഒരുങ്ങിയത്. വെല്‍ഫെയറിനെ സ്പോര്‍ട്ടിയാക്കുന്നത് സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ്.