‘ഇനി രണ്ടുവഴിക്ക് യാത്രചെയ്യേണ്ടിയിരിക്കുന്നു’; അര്‍ജുന്‍ രാംപാലും മെഹറും വേര്‍പിരിഞ്ഞു

മുംബൈ: ബോളിവുഡ് താരവും മുന്‍ മോഡലുമായ അര്‍ജുന്‍ രാംപാലും മെഹര്‍ ജെസിയയും വിവാഹബന്ധം വേര്‍പെടുത്തി. മുംബൈയിലെ കുടുംബകോടതിയില്‍ വച്ചാണ് 21 വര്‍ഷത്തെ ദാമ്പത്യബന്ധം ഇവര്‍ അവസാനിപ്പിച്ചത്.

വിവാഹബന്ധം വേര്‍പെടുത്താനായി ഇരുവരും കഴിഞ്ഞ മേയ് മാസമാണ് ബാന്ദ്രയിലെ കുടുംബകോടതിയെ സമീപിച്ചത്. കോടതി ഇവര്‍ക്ക് ആറുമാസം സമയം നല്‍കിയിരുന്നു. ആ കാലയളവ് അവസാനിച്ചതോടെയാണ് പ്രത്യേക വിവാഹനിയമപ്രകാരം ഇരുവരുടെയും വിവാഹബന്ധം വേര്‍പെടുത്തിയത്. മെഹര്‍ ജെസിയോടൊപ്പമാണ് മക്കളായ മഹിക (17), മൈറ (14) എന്നിവര്‍ ഇനി കഴിയുക.

ബന്ധം വേര്‍പെടുത്തിയാലും തങ്ങള്‍ അടുത്ത സുഹൃത്തുക്കളായി തുടരുമെന്ന് നേരത്തേതന്നെ ഇവര്‍ വ്യക്തമാക്കിയിരുന്നു. 20 വര്‍ഷം നീണ്ട ജീവിതത്തില്‍ മനോഹരങ്ങളായ ഒട്ടേറെ ഓര്‍മകളാണുള്ളതെന്നും എന്നാല്‍, ഇനി രണ്ടുവഴിക്ക് യാത്രചെയ്യേണ്ടിയിരിക്കുന്നുവെന്നും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു.

Top