ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിരവധി സിനിമ പ്രവര്‍ത്തകരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മുഖംമൂടിയണിഞ്ഞ ഭീരുക്കളാല്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതിന് ശേഷവും ഭരണ സംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്.
നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു. അവസാനം നമ്മളോര്‍ക്കുക ശത്രുവിന്റെ വാക്കുകളല്ല, മറിച്ച് സുഹൃത്തുക്കളുടെ നിശബ്ദതയാണ് എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ടൊവിനോ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.