കോട്ടയം: കുമരകത്തെ റിസോര്‍ട്ടിലെ മുറിയില്‍ തെന്നിവീണ് തമിഴ് നടന്‍ വിജയ്‌യുടെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്.ഇ. ചന്ദ്രശേഖറിന് (71) ഗുരുതരമായി പരുക്കേറ്റു.
തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നു രാവിലെയായിരുന്നു സംഭവം.
റിസോര്‍ട്ടിലെ മുറിയില്‍ തെന്നീവണ നിലയില്‍ സഹായിയാണ് ചന്ദ്രശേഖറിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്‌കാനിംഗില്‍ തലയ്ക്കും നട്ടെല്ലിനും പരുക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജന്‍ ഡോ. അനീസിന്റെ നേതൃത്വത്തില്‍ തലയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി.
നട്ടെല്ലിന്റെ പരുക്കിനുള്ള മരുന്ന് ഒരു ദിവസം തുടര്‍ന്ന ശേഷം വീണ്ടും സ്‌കാന്‍ ചെയ്യും. അതിനു ശേഷമേ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തണോയെന്ന കാര്യം തീരുമാനിക്കൂ.
വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്.
ചന്ദ്രശേഖര്‍ പ്രമേഹ രോഗി കൂടിയാണ്. വിവരമറിഞ്ഞ് വിജയ് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല