കൊച്ചി : നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രമേ നടപടിയുണ്ടാകൂ. ജൂലൈ മൂന്നിന് ശേഷം ഹര്‍ജി പരിഗണിക്കും.
കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്നും കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികള്‍ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്ല. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നതെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.