കൊച്ചി: പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട യുവനടി മൊഴി നല്‍കി.
തനിക്കെതിരെ എംഎല്‍എ ഉന്നയിച്ച പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കിയെന്ന് നടി പറഞ്ഞു.
മാത്രമല്ല, പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിനിടയാക്കി എന്നും നടി വ്യക്തമാക്കി.
നെടുമ്പാശേരി പൊലീസിനാണ് നടി മൊഴി നല്‍കിയത്, സിഐ നടിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
നടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയതെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ആരോപണം.