അശ്ലീല സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് ചുട്ടമറുപടി നല്കി നടി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവരുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.
ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായവും പക്വത തനിക്കുണ്ടെന്നും പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും താരം കുറിച്ചു.
സ്കൂള്‍ യൂണീഫോം ധരിച്ചുനില്ക്കുന്ന നാല് ആണ്‍കുട്ടികളാണ് ഈ അക്കൗണ്ട് പ്രൊഫൈലില്‍ ഉള്ളത്. ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണെന്നും നടി കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗോടെ നാല് ആണ് കുട്ടികളേയും ചിത്രത്തില്‍ കാണാം.