ഓര്‍മയില്‍ ഒരു ശിശിരം, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് സുപരിചിതയായ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാണം.
മറൈന്‍ എഞ്ചിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. ‘പുതിയ തുടക്കം’ എന്ന് കുറിച്ചുകൊണ്ട് അനശ്വര തന്നെയാണ് വിവാഹചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹ നിശ്ചയം.
കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയുടെ സിനിമയിലേക്കുള്ള പ്രവേശനം. ക്ലാസിക് ഡാന്‍സര്‍ കൂടിയായ അനശ്വര അഞ്ചുവര്‍ഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ചിട്ടുണ്ട്.