നടിയും നിര്‍മ്മാതാവുമായ നിഹാരിക കൊനിഡേല വിവാഹമോചിതയായി

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ മരുമകളും നടിയും നിര്‍മ്മാതാവുമായ നിഹാരിക കോനിഡെലയും ബിസിനസുകാരനായ ഭര്‍ത്താവ് ചൈതന്യ ജൊന്നലഗദ്ദയും വേര്‍പിരിഞ്ഞു. വിവാഹ ബന്ധം വേര്‍പെടുത്തിയ കാര്യം നിഹാരിക തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്.

മാസങ്ങളായി നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് നിഹാരിക തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ ചൈതന്യയുമായുള്ള വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൈതന്യയും ഞാനും പരസ്പരം സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇത്തരം ഒരു തൂണുപോലെ നിന്ന് പിന്തുണച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി. ഒരു പുതിയ കാര്യത്തിലാണ് ഇപ്പോള്‍ ഇതില്‍ മുന്നോട്ട് പോകാന്‍ കുറച്ച് സ്വകാര്യമായ സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ എന്നെ മനസ്സിലാക്കിയതിന് നന്ദി -നിഹാരിക കോനിഡെല സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

2020 ഡിസംബറില്‍ ഉദയ്പൂരിലാണ് നിഹാരികയും ചൈതന്യയും വിവാഹിതരയാത്. നിഹാരിക ഇപ്പോള്‍ തന്റെ പിങ്ക് എലിഫന്റ് പിക്ചേഴ്സിന്റെ ബാനറില്‍ ഒരു സീരിസ് നിര്‍മ്മിക്കുകയാണ്.നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെയും പത്മജ കോനിഡെലയുടെയും മകളാണ് നിഹാരിക. ്. അവളുടെ സഹോദരന്‍ വരുണ്‍ തേജ് തെലുങ്ക് സിനിമ രംഗത്തെ പ്രമുഖ നടനാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചൈതന്യയ്‌ക്കൊപ്പം അല്ലാതെ സഹോദരന്‍ വരുണ്‍ തേജിന്റെ വിവാഹ നിശ്ചയത്തിന് നിഹാരിക പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നിഹാരികയും ചൈതന്യയും ഇതിന് പുറമേ സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള പോസ്റ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.

Top