കൊച്ചി: കൊച്ചിയില്‍ ഗുണ്ടസംഘം ആക്രമിച്ച നടി പ്രതികരണവുമായി രംഗത്ത്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ചിത്രത്തോടൊപ്പം നടി സംഭവത്തിനുശേഷം ആദ്യമായി പ്രതികരിച്ചത്.
ജീവിതം തന്നെ പല തവണ തളര്‍ത്തിയിട്ടുണ്ട്. തിരിച്ച് മടങ്ങി വരിക തന്നെ ചെയ്യും. ആക്രമണത്തിന് ശേഷം തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും നടി പറഞ്ഞു.
ഒരു മാഗസിനില്‍ നടി ആക്രമിക്കപ്പെട്ടത് സംബന്ധമായി മാധ്യമപ്രവര്‍ത്തകന്റെ വിവാദ ലേഖനം വന്നതിന്റെ തൊട്ടു പിന്നാലെയാണ് നടിയുടെ പ്രതികരണം.
ലേഖനത്തില്‍ നടി മുന്‍പും ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനു പിന്നില്‍ പ്രമുഖ നടനാണെന്നും പരാമര്‍ശിച്ചിരുന്നു.