കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളും നല്‍കരുത്. ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ദിലീപന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
അതേസമയം നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് അന്വേഷണ സംഘം വാദിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപിന് നടിയുടെ ദൃശ്യങ്ങള്‍ നല്‍കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുന്നു എന്നുമാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.