കൊച്ചി: നടി ആക്രണത്തിനിരയായ കേസില്‍ ദിലീപിനെ അകത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് സഹോദരന് അനൂപ്.
ദിലീപ് നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്നും, ദിലീപിനെതിരെ കെണിയൊരുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഇല്ല. പൊലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല എന്നും അനൂപ് സൂചിപ്പിച്ചു.
ദിലീപ് തിരിച്ചു വന്നാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ദിലീപിന്റെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവനുമായുള്ള സൗഹൃദമായിരുന്നില്ല എന്നും അനൂപ് വ്യക്തമാക്കി.