കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങളായ സിദ്ദിഖ്, ഭാമ എന്നിവര്‍ വിചാരണ കോടതിയില്‍ ഹാജരായി. ഇരുവരെയും വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവിസ്താരം മാറ്റിവയ്ക്കുകയായിരുന്നു.
രാവിലെ 11 മണിയോടെയാണു ഭാമ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയില്‍ എത്തിയത്. കേസിലെ പ്രതിയായ നടന്‍ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി ഇരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ഭാമയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്.
2020 മാര്‍ച്ചില്‍ ഭാമയുടെ വിസ്താരം നടത്തിയിരുന്നെങ്കിലും അന്നു പ്രോസിക്യൂഷന് അസൗകര്യമുള്ളതിനാല്‍ വിസ്താരം മാറ്റി. പിന്നീട് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു വിസ്താരം നടന്നില്ല.