കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളിക്ക് ഉപാധികളോടെ ജാമ്യം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ചാര്‍ളിക്ക് ജാമ്യം അനുവദിച്ചത്.
എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ജില്ല വിട്ടുപോകരുതെന്നുമുള്ള നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിലെ രണ്ടും മൂന്നും പ്രതികള്‍ക്ക് കോയമ്പത്തൂരില്‍ താമസ സൗകര്യമൊരുക്കിയെന്നതാണ് ചാര്‍ളിക്കെതിരായ കേസ്