കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഉച്ചക്ക് രണ്ടര മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.
ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ എത്തിയതെന്ന് ധര്‍മജന്‍ പറഞ്ഞു. സംഭവവുമായി തനിക്ക് ബന്ധമില്ല. പള്‍സര്‍ സുനിയെ പരിചയമില്ല. സെറ്റില്‍ വച്ച് ഫോട്ടോയെടുത്ത പരിചയം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.