നടിയെ ആക്രമിച്ച കേസ്; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

മെമ്മറി കാര്‍ഡ് രേഖയാണോ, അതോ തൊണ്ടി മുതലാണോ എന്ന കാര്യത്തില്‍ വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മെമ്മറികാര്‍ഡ് ആവശ്യപ്പെട്ടു കൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ജൂലൈയില്‍ പരിഗണിക്കും.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ തൊണ്ടിമുതലാണോ എന്നു സംസ്ഥാന സര്‍ക്കാരിനോടു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Top