കൊച്ചി: ‘ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും എല്ലാവരുടെയും പണി കഴിമ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും’ ദിലീപിന്റെ സഹോദരന്‍ അനൂപ്.
അനാവശ്യ ആക്ഷേപങ്ങള്‍ കേട്ട് മടുത്തു. നാടു വിടാന്‍പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ ദിലീപിന്റെ നിരപരാധിത്വം ബോധ്യപ്പെടും.
ദിലീപിനെ അകത്താക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അനൂപ് രാവിലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും പൊലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ലെന്നും നിരപരാധിത്വം തെളിയിച്ച് പുറത്തു വന്നാല്‍ ജനങ്ങള്‍ കൂടെ നില്‍ക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.
അതേസമയം ആക്രമിക്കപ്പെട്ട നടി ദിലീപിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും,ദിലീപുമായി വസ്തു ഇടപാടോ സാമ്പത്തിക ഇടപാടുകളോ ഇല്ലെന്ന് വ്യക്തമാക്കിയതും അന്വേഷണ സംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പരാതിയില്‍ എവിടെയും താന്‍ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് നടി തുറന്നടിച്ചതോടെ ദിലീപിനെ കുടുക്കിയവര്‍ കുരുങ്ങുമെന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.