കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്ന് പ്രതിയുടെ മൊഴി. രക്ഷപ്പെടുന്നതിനിടെ കൊച്ചിയില്‍ തന്നെ ഉപേക്ഷിച്ചെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്.
ഫോണ്‍ ഉപേക്ഷിച്ചു എന്ന് സുനി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി.
മറ്റുതാരങ്ങളുടെയും ഇങ്ങനെ നഗ്ദൃശ്യങ്ങള്‍ പകര്‍ത്തി പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പകര്‍ത്തിയിട്ടില്ലെന്ന സുനിയുടെ മൊഴി കണക്കിലെടുക്കാതെയാണ് പൊലീസ് പരിശോധന നടത്തുന്നത്.