നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേസിനെ ബാധിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അന്വേഷണത്തിലെ ദുരൂഹത നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇടത് ജനപ്രതിനിധികള്‍ ‘അമ്മ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top