കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കും. എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡിജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. തീരുമാനം നടിയുടെ ആവശ്യപ്രകാരമാണ്.
സ്ത്രീകളുടെ കേസുകൾ പരിഗണിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്നും നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ സാധിക്കുന്നില്ലെന്നും പ്രതികൾക്ക് മുന്നിലൂടെ ഇരകൾക്ക് കോടതിയിൽ എത്തേണ്ട സ്ഥിതിയാണെന്നും കോടതി വിമർശിച്ചു.
ആറു മാസത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.