കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി.
രണ്ടാമത് വക്കാലത്തെടുത്ത പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ പ്രതീഷ് ചാക്കോയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
സുനിയുടെ മൊബൈലും സിം കാര്‍ഡും ലഭിച്ചത് അഭിഭാഷകന്റെ ഓഫിസില്‍ നിന്നാണ്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.