നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

High court

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി എറണാകുളം തമ്മനം സ്വദേശി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കസ്റ്റഡിയില്‍ കഴിയേണ്ട കാര്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

എന്നാല്‍ കുറ്റപത്രം നല്‍കി എന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് സിംഗിള്‍ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.

ഫെബ്രുവരി 18 ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് കാറില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്ന മണികണ്ഠനുള്‍പ്പടെയുള്ള പ്രതികള്‍ നെടുമ്പാശേരിയില്‍ വച്ച് വാഹനം തടഞ്ഞ് നടിയെ ആക്രമിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Top