actress assault case-mercykutty statement

തിരുവനന്തപുരം: പൾസർ സുനിലിനെയും മാർട്ടിനെയും ഇരുപത് പട്ടികൾ ഒരുമിച്ച് കടിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി.

മന്ത്രി ജെ.മേഴ്സികുട്ടിയമ്മയാണ് തന്നോട് നടി പറഞ്ഞ കാര്യം സ്വകാര്യ ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്.

ആസൂത്രിതമായായിരുന്നു ആക്രമണമെന്ന് നടി പറഞ്ഞു. വണ്ടി ഓടിച്ചു കൊണ്ടിരിക്കെ മാർട്ടിൻ മെസേജ് പാസ് ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് ഏറ്റവും കൂടുതൽ അമർഷമുളത് ഈ രണ്ട് പേരോടുമാണെന്നാണ് നടി പറഞ്ഞത്.

ഒരാൾ കൃത്യം ചെയ്യുകയും മറ്റേയാൾ ആസൂത്രണത്തിൽ പങ്കു വഹിക്കുകയുമായിരുന്നു. ഈ കേസിൽ പങ്കാളികളായ മുഴുവൻ ആളുകളെയും പിടികൂടുക തന്നെ ചെയ്യുമെന്ന് മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

മുഖ്യമന്ത്രിയടക്കം ഈ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങൾക്കും ഒരേ നിലപാടാണ് ഉള്ളതെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലന്നും മേഴ്സി കട്ടിയമ്മ പറഞ്ഞു.

‘അമ്മ’ മകളോടൊപ്പമോ പൾസർമാരായ മകനോടൊപ്പമോ എന്ന് സന്ദർഭവശാൽ ഇന്നസെന്റിനെ പരാമർശിച്ച് താൻ പറഞ്ഞപ്പോൾ പിണറായി വിജയൻ ധാർമിക രോഷം കൊള്ളാൻ കാരണമെന്താണെന്ന് ചർച്ചയിൽ പങ്കെടുത്ത പിടി തോമസ് എംഎൽഎ ചോദിച്ചു.

ഇത് ഒരു തിരക്കഥയാണ്.ഗൂഡാലോചന ഇല്ലന്ന് പറഞ്ഞ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പു പറയുകയാണ് വേണ്ടത്. പിണറായി വിജയൻ എന്താണ് പറഞ്ഞതെന്ന് ടേപ്പ് തിരിച്ചിട്ടാൽ മനസ്സിലാകും. ഒരു പത്രത്തിലെ കാര്യം കണ്ട് ഇങ്ങനെ പറഞ്ഞു വെന്ന് വരുത്തി തീർക്കാനുള്ള നീക്കം നിയമസഭയിൽ വിലപ്പോയിട്ടില്ലന്നും പി.ടി തോമസ് ചൂണ്ടികാട്ടി.

ക്വട്ടേഷനാണെന്ന് പ്രതികൾ തന്നെയാണ് നടിയോട് പറഞ്ഞത് കൂടുതൽ പണം തരാം തന്നെ വിടണമെന്ന് കരഞ്ഞ് അപേക്ഷിച്ചപ്പോഴും പ്രതികൾ അതിന് തയ്യാറായില്ല. ഇക്കാര്യം സംഭവ ദിവസം നടി കരഞ്ഞ് കൊണ്ട് തന്നോട് പറഞ്ഞതായി പി.ടി വ്യക്തമാക്കി.

മുൻപ് ഒരു മന്ത്രിയുടെ അടുത്ത് ചെന്നപ്പോൾ ഏറ്റവും ദുഃഖകരമായ അനുഭവം ഉണ്ടായിട്ടും വളരെ ഗൗരവകരമായി പൊതു സമൂഹത്തോട് പരസ്യമായി പറഞ്ഞ് ,അതിനെ ധിക്കാര പൂർവ്വം നേരിട്ട വനിതയാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ,

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥയായി അവർ ഇരിക്കുമ്പോൾ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ആരെങ്കിലും ഇടപെടുന്നുവെങ്കിൽ പ്രതിഷേധിച്ച് പുറത്ത് വരികയാണ് ചെയ്യേണ്ടിയിരുന്നതെന്നും പി.ടി തോമസ് അഭിപ്രായപ്പെട്ടു.

Top