ആ ചോദ്യം ചെയ്യലില്‍ നാദിര്‍ഷയുടെ പോയ വിക്ക് വീണ്ടും തിരിച്ചു വന്നു . . !

കൊച്ചി: പതിമൂന്ന് മണിക്കൂര്‍ നേരം നീണ്ടു നിന്ന പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുഴപ്പം സംഭവിച്ചത് നാദിര്‍ഷയുടെ സംസാരശേഷിക്ക്.

ജയിലിനുള്ളില്‍ നിന്നും പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു എന്ന പേരില്‍ വന്ന ഭീഷണി കോള്‍ വിളിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് വ്യക്തമായതോടെ പണ്ട് ഉണ്ടായിരുന്ന വിക്ക് നാദിര്‍ഷയ്ക്ക് തിരിച്ചു വരികയായിരുന്നുവത്രെ.

പള്‍സര്‍ സുനിയുടെ റെക്കാര്‍ഡ് ചെയ്യപ്പെട്ട മറ്റൊരു സംഭാഷണവും നാദിര്‍ഷ ടേപ്പ് ചെയ്ത സംഭാഷണവും ചോദ്യം ചെയ്യുന്ന സമയത്ത് അന്വേഷണ സംഘം പ്ലേ ചെയ്ത് കേള്‍പ്പിച്ചതോടെയാണ് നാദിര്‍ഷ ഞെട്ടിപ്പോയത്.

തന്നെ നേരിട്ട് പള്‍സര്‍ സുനി വിളിക്കുമെന്ന് നാദിര്‍ഷ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലത്രെ.

ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഴിയാതെ പോയത് ഈ ഷോക്കിലാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

ഫോണ്‍ സംഭാഷണത്തില്‍ ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയുമെന്നായിരുന്നു ഭീഷണി.

ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി നല്‍കാന്‍ നടന്‍ പൃഥ്വിരാജ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ,നടി പൂര്‍ണ്ണിമ എന്നിവര്‍ തയ്യാറാണെന്നും സംസാര മധ്യേ വിഷ്ണുവിന്റെ പേരില്‍ വിളിച്ച കോളില്‍ പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു.

മിമിക്രി താരമായി കലാരംഗത്തും പിന്നീട് സിനിമയിലും സജീവമായ നാദിര്‍ഷക്ക് മുന്‍പ് വിക്ക് ഉണ്ടായിരുന്നതായി സുഹൃത്തുക്കളും സ്ഥിരീകരിക്കുന്നുണ്ട്.

Top