കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ചലച്ചിത്രതാരം അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു.
വ്യാഴാഴ്ച്ച രാവിലെ കളമശ്ശേരി സി ഐയുടെ ഓഫീസിലാണ് ഹാജരാവേണ്ടത്.
ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിനാണ് നടപടി. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസ്.
പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് പിന്നീട് മാപ്പ് ചോദിച്ചിരുന്നു.