actress assault case police questioned pulsar suni advocate

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്തു.

ആലുവ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് അഭിഭാഷകനായ പ്രതീഷിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്ത സാഹചര്യത്തിലാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്.

രാവിലെ 10.30ന് ഒരു സംഘം അഭിഭാഷകരോടൊപ്പമാണ് പ്രതീഷ് ചാക്കോ ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ജി ബാബു കുമാര്‍ നേരിട്ടാണ് ചോദ്യം ചെയ്തത്.

Top