നടിയെ ആക്രമിച്ച കേസിന്റെ തുടര്‍നടപടികള്‍ ഡിസംബര്‍ 18 ലേക്കു മാറ്റി

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍നടപടികള്‍ ഡിസംബര്‍ 18 ലേക്കു മാറ്റി. ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു.

അതേസമയം ജയില്‍ മാറ്റം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ മണികണ്ഠന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി വിദേശത്ത് പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയിരുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.

ചിത്രീകരണത്തിനായി ഈ മാസം 15 മുതല്‍ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകുന്നതിനാണ് ദിലീപ് അനുവാദം ചോദിച്ചത്.

Top