actress assault case; pulsar suni and vijeesh remanded

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും റിമാന്റ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

പള്‍സര്‍ സുനിയെയും വിജീഷിനെയും ആലുവ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്.

പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതികളെ പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

മുഖം മറക്കാതെയാണ് പ്രതികളെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന്റെ വസതിക്കുമുന്നില്‍ മാധ്യമങ്ങളെ പൊലീസ് വിലക്കി. പള്‍സര്‍ സുനിയുടെ സുരക്ഷ കണക്കിലെടുത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Top