കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു. മാര്‍ച്ച് മൂന്നിലേക്കാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
പള്‍സര്‍ സുനിയും കേസിലെ മറ്റു പ്രതികളായ മണികണ്ഠനും ബിജീഷും ഇന്നലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്.
ചിലര്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്.