കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കോട്ടയം പൊലീസ് കസ്റ്റഡിയില്‍.
കോട്ടയത്തുനിന്ന് വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡ് തരപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഞായറാഴ്ച വരെയാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വയ്ക്കുകയെന്ന് ഡിവൈഎസ്പി ഗിരീഷ് പി സാരഥി പറഞ്ഞു.