കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിയും വിജീഷും ഒളിവില്‍ താമസിച്ച സ്ഥലം പോലീസ് കണ്ടെത്തി.
കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കോയമ്പത്തൂരില്‍ പ്രതികളെ സഹായിച്ച വ്യക്തി ഒളിവിലാണെന്നാണ് സൂചന.
അതേസമയം കോടതിയില്‍ കീഴടങ്ങാന്‍ സുനി വന്ന പള്‍സര്‍ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. പീളമേട് സ്വദേശി സെല്‍വന്റെയാണ് ബൈക്ക്.
ഇന്നു രാവിലെയാണ് സുനിലിനെയും, വിജീഷിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പിനായി കോയമ്പത്തൂരിലെത്തിയത്. ആലുവ ഡിെൈവഎസ്പി ബാബുകുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.