actress assault case-pulsar suni

കൊച്ചി: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ പല കാര്യങ്ങളും താന്‍ തുറന്ന് പറയുമെന്ന് യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി.

താന്‍ സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസ് തന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിന് പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തും. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ അന്ന് ഈ സത്യങ്ങളെല്ലാം എഴുതണമെന്നും സുനി പറഞ്ഞു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ ഹാജരാക്കിയിരുന്നു.

തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പൊലീസ് പീഡിപ്പിക്കുകയാണെന്ന് സുനി മജിസ്‌ട്രേറ്റിനോട് പരാതിപ്പെട്ടിരുന്നു. പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനി രണ്ട് പേജില്‍ ഇക്കാര്യങ്ങള്‍ വിശദമായി എഴുതി നല്‍കുകയും ചെയ്തിരുന്നു.

പള്‍സര്‍ സുനിയുടേയും കൂട്ടാളി വിജേഷിന്റേയും റിമാന്‍ഡ് കാലാവധി അടുത്തമാസം നാല് വരെ കോടതി നീട്ടിയിരുന്നു.

Top