actress assault case- Pulsar Sunil police polygraph

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ് കോടതില്‍. എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതിനും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും സുനിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവായി.

എന്നാല്‍ നടിക്കെതിരായ അക്രമം ക്വട്ടേഷനല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളുടെ കസ്റ്റഡി അവസാനിക്കും മുമ്പ് കൂട്ടുപ്രതികളെയും ചോദ്യം ചെയ്ത് ഇത് ഉറപ്പിക്കാനാണ് ശ്രമം. ക്വട്ടേഷന്‍ എന്ന് സുനി പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.

Top