കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു.
ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്.
ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു, ഇതിനുശേഷം ആരെയൊക്കെ വിളിച്ചു എന്നീ വിവരങ്ങളാണ് പൊലീസ് അന്വേഷിച്ചത്.
ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് വിലയിരുത്തല്‍. വീണ്ടും വിശദമായി ചോദ്യം ചെയ്തേക്കും.
അതേസമയം, റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ദിലീപിന്റെ അമേരിക്കന്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഫോണിലൂടെ ചില കാര്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്.
അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ദിലീപ് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പരാതി നല്‍കിയത്. റിമി ടോമിയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നതിനാല്‍ ചില വിവരങ്ങള്‍ തേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
റിമി ടോമിയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് ഇവര്‍ അകലുകയായിരുന്നു.