actress assault case sunitha krishnan moved the supreme court

ന്യൂഡല്‍ഹി: നടിക്കെതിരായ ആക്രമണത്തിലെ ദ്യശ്യങ്ങള്‍ കൈവശമുണ്ടെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന അവകാശപ്പെടുന്ന ഫേസ്ബുക്ക് പേജ് തടയണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പരാതി പരിശോധിക്കാന്‍ ഫേസ്ബുക്കിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തമിഴ് ഭാഷയിലുള്ള ഫേസ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരുന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത സുപ്രീംകോടതിയെ സമീപിച്ചത്. പരാതി കോടതിയിലെത്തിയതിന് പിന്നാലെ ഫേസ്ബുക്ക് പേജ് അഡ്മിന്‍ പിന്‍വലിച്ചിട്ടുണ്ട്.

Top