നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് എസ്പി എ. വി. ജോര്‍ജ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ഇനിയും ചോദ്യം ചെയ്യുമെന്ന് എസ്പി എ. വി. ജോര്‍ജ്.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്. കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും എസ്പി അറിയിച്ചു.

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ദിലീപിനെ ബന്ധപ്പെടുത്താനാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇനിയും കാര്യങ്ങള്‍ വ്യക്തമാവേണ്ടതുണ്ട്.

ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീട് ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Top