actress assault; pulsar suni highcourt bail

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

സുനിക്കു പുറമേ കേസിലെ മറ്റു പ്രതികളായ മണികണ്ഠനും ബിജീഷും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്.

ചിലര്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ. ഹര്‍ജി നാളെ പരിഗണിക്കും.

എന്നാല്‍ 18 ന് രാത്രി പ്രതികള്‍ നേരിട്ടെത്തിയാണ് ജാമ്യാപേക്ഷ നല്‍കിയതെന്നും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളും ഏല്‍പ്പിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, പള്‍സര്‍ സുനിയെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പള്‍സര്‍ സുനി കേരളം വിടാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതിനാല്‍ വിമാനത്താവളങ്ങള്‍ വഴി വിദേശത്തേക്കു കടക്കാന്‍ സാധിക്കുകയില്ല.

Top