കൊച്ചി: പള്‍സര്‍ സുനില്‍ ഇന്നലെ കീഴടങ്ങാന്‍ നോക്കിയത് തലസ്ഥാനത്ത്. പൊലീസ് നിരീക്ഷണം കോടതിയില്‍ ശക്തമായതോടെ ആ ശ്രമം ഉപേക്ഷിച്ച് കൊച്ചിയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെത്തിയത്.
പൊലീസ് പിടിയിലായാല്‍ കടുത്ത മര്‍ദ്ദനത്തിനും ചോദ്യം ചെയ്യലിനും വിധേയമാകുമെന്ന് കണ്ടാണ് മതില്‍ ചാടിക്കടന്നും കോടതി മുറിയില്‍ എത്താന്‍ ശ്രമിച്ചത്.
മജിസ്‌ടേറ്റിന്റെ മുന്നില്‍ ഹാജരായാല്‍ പിന്നെ പൊലീസിന് വല്ലാതെ തന്നെ ഉപദ്രവിക്കാന്‍ കഴിയില്ലന്നായിരുന്നുവത്രെ കണക്കു കൂട്ടല്‍.
എന്നാല്‍ പതിവു രീതികള്‍ തെറ്റിച്ച് പൊലീസ് കോടതിയില്‍ തന്നെ വളഞ്ഞിട്ട് പിടിക്കാന്‍ തീരുമാനിച്ചതോടെ ആ പ്രതീക്ഷയും വിഫലമാവുകയായിരുന്നു.
ആലുവയില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയ പ്രതിയെ നാളെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടിയെ ആക്രമിച്ച സ്ഥലങ്ങളിലും സഞ്ചരിച്ച വഴികളിലും പ്രതിയെയും കൂട്ടി തെളിവെടുപ്പു നടത്തും. ആവശ്യമെന്ന് കണ്ടാല്‍ നുണപരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.