നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി. തുടരേന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ ചോദ്യം.

ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമേ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാന്‍ മാറ്റി.

 

Top